മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. അപാകതകൾ പരിഹരിക്കും. അഹോരാത്രം പ്രയത്നിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആശ്വാസം അനുഭവപ്പെടും. ശുഭാപ്തി വിശ്വാസം. പ്രവർത്തന വിജയം. .
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. മറ്റുള്ളവരെ സഹായിക്കും. ഉപരിപഠനത്തിന് അവസരം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വിപരീത പ്രതികരണങ്ങൾ. വിശ്രമം വേണ്ടിവരും. കാര്യങ്ങൾ പുരോഗമിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അനുകൂല സാഹചര്യങ്ങൾ. ആഗ്രഹങ്ങൾ സഫലമാകും. മാതാപിതാക്കളുടെ അനുഗ്രഹം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ ബിസിനസ് ആരംഭിക്കും. പദ്ധതികൾക്ക് അംഗീകാരം. പരീക്ഷണങ്ങളിൽ വിജയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആരോഗ്യം തൃപ്തികരം. മത്സരങ്ങളിൽ വിജയം. ജന്മനാട്ടിൽ വരാൻ അവസരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കർമ്മപദ്ധതികൾ പുനരാരംഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. പുനഃപരീക്ഷയ്ക്ക് തയ്യാറാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സജ്ജന സംസർഗമുണ്ടാകും. അപര്യാപ്തതകൾ മനസിലാക്കും. ആദരവ് വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സദ്ചിന്ത വർദ്ധിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വഞ്ചനയിൽപ്പെടാതെ സൂക്ഷിക്കണം. തർക്കങ്ങൾ പരിഹരിക്കും. നിഷ്പക്ഷ മനോഭാവമുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രവർത്തന വിജയം. സാമ്പത്തിക നേട്ടം, ചെലവിനങ്ങൾക്ക് നിയന്ത്രണം.