2020 സൂപ്പർതാരങ്ങളുടെ അഭിനയ ജീവിതം എങ്ങനെയായിരുന്നു എന്ന് അറിയണ്ടേ?​ കഴിഞ്ഞകൊല്ലം മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ച് ആരാധകരുടെ മനസ്സിൽ ഒരുപടി കൂടെ ഉയർന്ന് നിൽക്കുകയാണ് പല സൂപ്പർതാരങ്ങളും. ലൂസിഫർ എന്ന ബിഗ് ബജറ്റ് ചിത്രമാണ് മോഹൻ ലാലിന്റെ മാസ്റ്റർപീസ്. സൂര്യയോടൊപ്പം തമിഴിലെ കാപ്പാൻ എന്ന സിനിമയിലെ അഭിനയവും സൂപ്പർതാരത്തിന്റെ താര പരിവേഷം അല്പം കൂടെ ഉയർത്തി. മലയാളത്തോക്കാളേറെ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രമായിരുന്നു പേരൻപ്. മമ്മൂട്ടി ചിത്രങ്ങളിൽ മാമങ്കം പകരുന്ന പുത്തൻ വീര്യവും എടുത്ത് പറയേണ്ട കാര്യമാണ്.

ദിലീപിനാവട്ടെ കോടതി സമക്ഷം ബാലൻ വക്കീൽ,​ മൈ സാന്റ തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രീയ പരിവേഷത്തിനേറ്റ മങ്ങൽ കുറയ്ക്കാൻ സാധിച്ചു. യുവതാരങ്ങൾക്കാവട്ടെ പരസ്പരം പോരാടി കഴിവ് തെളിയിക്കാൻ കഴിഞ്ഞ വ‌ർഷം നിരവധി ചിത്രങ്ങളിലൂടെ സാധിച്ചു. ദുൽഖർ സൽമാൻ,​ നിവിൻ പോളി,​ ആസിഫ് അലി,​ ഫഹദ് ഫാസിൽ,​ ടൊവിനോ തോമസ് എന്നീ യുവതാര നിര വൈവിധ്യമായ വേഷങ്ങളിലൂടെ ആരാധകർക്കിടയിൽ നിറഞ്ഞ് നിന്നു. സൂപ്പർതാരങ്ങളുടെ കഴിഞ്ഞ ഒരുകൊല്ലത്തെ സിനിമ വിശേഷങ്ങളും 2020ലെ പുത്തൻ ചിത്രങ്ങളുടെ സന്തോഷങ്ങളും പങ്ക്‌വയ്ക്കുകയാണ് കൗമുദി ടി.വിയുടെ സിനിമ കൊട്ടക.

2020