bjp

കൊൽക്കത്ത: പൊതുയോഗം നടക്കുമ്പോൾ രോഗിയുമായി വന്ന ആംബുലൻസിന് കടന്ന് പോകാൻ വഴി കൊടുക്കാത ബി.ജെ.പി എം.പി . ഇന്നലെ ബംഗാളിൽ ബി.ജെ.പി എം.പി ദിലീപ് ഘോഷ് നടത്തിയ റാലിയിലാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്. രോഗിയുമായി വന്ന അംബുലൻസിന് വഴിയൊരുക്കാൻ എം.പിയോ,​ പ്രവ‌ർത്തകരോ തയ്യാറാവാത്തതിന്റെ വീഡിയോ ഒരു ദേശീയ മാദ്ധ്യമമാണ് പുറത്ത് വിട്ടത്.

'ഞാൻ റാലി നടത്തുന്ന റോഡിൽ എന്തുകൊണ്ടാണ് ആംബുലൻസ് വന്നത് " എന്നായിരുന്നു എം‌.പി ദിലീപ് ഘോഷിന്റെ പ്രതികരണം. ആംബുലൻസ് മറ്റൊരു വഴി പോവുക എന്ന് അക്ഷരാർത്ഥത്തിൽ പറയുകയായിരുന്നു അദ്ദേഹം. പ്രവർത്തകർ റോഡിൽ നിന്നും മാറാൻ തയ്യാറാവത്തതിനെ തുടർന്ന് ആംബുലൻസ് മറ്റൊരു വഴിയിലൂടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.