capico-resort

ആലപ്പുഴ: പെരുമ്പളത്തെ കാപികോ റിസോർട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. തീരദേശപരിപാലന നിയമം ലംഘിച്ചാണ് റിസോർട്ട് നിർമിച്ചതെന്നു സുപ്രീം കോടതി വിലയിരുത്തി. ഇതിനെത്തുടർന്നാണ് റിസോർട്ട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്.

വേമ്പനാട്ട് കായലിൽ നെടിയത്തുരുത്ത് ദ്വീപിലാണ് റിസോർട്ട്. ജസ്റ്റിസ് ആർ.എഫ്.നരിമാൻ അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറഞ്ഞത്. 2013ലാണ് റിസോർട്ട് പൊളിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ കാപികോ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതു തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്

മരട് ഫ്ളാറ്റുകൾ ശനിയാഴ്ച പൊളിക്കാനിരിക്കെയാണ് കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കോടതി വിധിയും പുറത്തുവരുന്നത്.