തൊടുപുഴ: വിവാഹിതയായ മകളുടെ കാമുനെ അച്ഛൻ കുത്തിക്കൊന്നു. തൊടുപുഴ അച്ചൻകോവിൽ സ്വദേശി സിയാദ് കോക്കർ (32) ആണ് മരിച്ചത്. യുവതിയുടെ വീട്ടിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. യുവതിയുടെ പിതാവ് സിദ്ദീഖ് ഒളിവിലാണ്.
യുവതിയുടെ കാമുകനും, അച്ഛനും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് സിയാദിനെ കുത്തിയത്. വിവാഹിതയായ യുവതിയുമായി സിയാദ് അടുപ്പത്തിലായിരുന്നു. യുവതിയെ കാണാൻ ഇന്നലെ രാത്രി സിയാദ് വീട്ടിലെത്തിയിരുന്നു. ഇതേ തുടർന്ന് യുവതിയുടെ അച്ഛനുമായി വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികളാണ് സിയാദിനെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.