namitha-pramod

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ഇപ്പോഴിതാ ചില ആരാധകരുടെ സ്നേഹപ്രകടനത്തിൽ അസ്വസ്ഥത തോന്നാറുണ്ടെന്ന് താരം തുറന്നു പറയുന്നു. ചില ചെക്കന്മാർ തോളിലൊക്കെ കെെവയ്ക്കാൻ ശ്രമിക്കാറുണ്ടെന്നും, സ്നേഹം ഉള്ളതുകൊണ്ടാണ് ആരാധകർ ഓടിയെത്തി സംസാരിക്കുന്നതും സെൽഫി എടുക്കുന്നതും. പക്ഷേ,​ ചില ആരാധകരുടെ സ്നേഹപ്രകടനത്തിൽ അസ്വസ്ഥത തോന്നാറുണ്ടെന്ന് താരം പറഞ്ഞു.

''ചില സമയത്ത് ചിലരുടെ ആരാധനയിൽ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്നേഹത്തോടെ വന്ന് സംസാരിക്കും. ഫോട്ടോയെടുക്കും. പക്ഷേ ചില ചെക്കന്മാർ വന്നിട്ട്, നമ്മുടെ തോളിലൊക്കെ കൈ വയ്ക്കാൻ ശ്രമിക്കും. അത് എനിക്കിഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അതിൽ അസ്വസ്ഥത തോന്നാറുണ്ട്. ഞാൻ പുറത്തൊക്കെ പോകുന്നയാളാണ്. പക്ഷേ ഒരുപാട് തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോൾ പർദ്ദ ധരിച്ച് പോകാറുണ്ട്. തിരിച്ചറിഞ്ഞാലും പ്രശ്നമൊന്നുമില്ലല്ലോ, സ്നേഹം കൊണ്ടല്ലേ അവർ അടുത്തുവരുന്നത്''- നമിത പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.