chickpet-market

ഇത്രയും വിലക്കുറവിൽ സാധനങ്ങളോ?​ ആശ്ചരപ്പെടേണ്ട. സംഭവം ഉള്ളതുതന്നെ. നമ്മുടെ തൊട്ടടുത്തു തന്നെയുള്ള ബംഗളൂരുവിലെ മാർക്കറ്റുകളിലാണ് ഇത്രയും വിലക്കുറവിൽ മൊബെെലുകളും ജീൻസുകളുമൊക്കെ വിൽക്കുന്നത്. 100 രൂപയ്ക്ക് മൊബൈൽ, 200 രൂപയ്ക്ക് ക്യാമറയും 30 രൂപയ്ക്ക് ജീൻസും കിട്ടും. ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ മാത്രം ഒരു സ്ട്രീറ്റ് ഉണ്ട് ഇവിടെ.

ബംഗളൂരിലെ പ്രശസ്തമായ സിറ്റി മാർക്കറ്റിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ചിക്ക്പേട്ട് എന്ന സ്ട്രീറ്റ്. എല്ലാ നെയ്ത്തിന്റെയും തറിയുടെയും ആകർഷണീയമായ സാരികൾ കൂടാതെ, സ്വർണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ കാര്യത്തിലും മികച്ച ഡീലുകൾ ഇവിടെ ലഭിക്കും. മൊബൈൽ ഫോണുകൾ, ക്യാമറകൾ, ടാബ്‌ലെറ്റുകൾ, ടിവികൾ, ഗൃഹോപകരണങ്ങൾ തുടങ്ങി ഇലക്ട്രോണിക്സ് ഗാഡ്‌ജെറ്റുകളുൾപ്പെടയുള്ള മാർക്കറ്റാണിത്.

100 രൂപയ്ക്കും 200 രൂപയ്ക്ക് ഒക്കെ സാധനങ്ങൾ കിട്ടും. ഗ്യാരണ്ടി എങ്ങനെ എന്ന് പറയാൻ സാധിക്കില്ല. പണം നഷ്ടപ്പെട്ടു എന്ന സങ്കടം ഉണ്ടാകില്ല. കാരണം അത്രയധികം സാധനങ്ങൾ ഈ മാർക്കറ്റിൽ നിന്നും ലഭിക്കും. 30 രൂപയ്ക്ക് വരെ ഇവിടെനിന്നും ജീൻസും ഷർട്ടും ഒക്കെ വാങ്ങാം. ചിക്പേട്ട് ബംഗളൂരുവിലെ ഏറ്റവും പഴക്കം ചെന്ന ഷോപ്പിംഗ് ഏരിയയാണ്. ഇലക്ട്രോണിക്സ് കൂടാതെ വൈവിദ്ധ്യമാർന്ന സാരികൾക്കും ഈ മാർക്കറ്റ് പേരുകേട്ടതാണ്.