golden-padasaram

വ്യത്യസ്‌തങ്ങളായ നിരവധി ആചാരങ്ങൾ അനുഷ്‌ഠിക്കുന്നവരാണ് ഇന്ത്യക്കാർ. എന്നാൽ ഇതിൽ പലതും ആചരിക്കേണ്ടതുണ്ടോ? ആചരിക്കാതിരുന്നാൽ എന്തെങ്കിലും പ്രശ്‌ങ്ങൾ ഉണ്ടാകുമോ തുടങ്ങിയ സംശയങ്ങളും ചിലർക്കിടയിലുണ്ട്. അതിലൊന്നാണ് സ്ത്രീകൾ സ്വർണപാദസരം ധരിച്ചാൽ ലക്ഷ്‌മി കോപമുണ്ടാകുമെന്ന തരത്തിലുള്ള പ്രചരണം.

സ്ത്രീകൾ സ്വർണപാദസരം ധരിക്കുന്നത് കൊണ്ട് ഒരുകോപവും ഉണ്ടാകില്ലെന്നാണ് ആചാര്യന്മാർ പറയുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ദേവിമാർ എല്ലാവരും സർവാഭരണഭൂഷിതരാണ്. ഭാരതത്തിൽ സ്ത്രീകളെ ഉപമിക്കുന്നതും ദേവിയായിട്ടാണ്. അതുകൊണ്ടുതന്നെ സ്വർണപാദസരം ധരിച്ചാൽ ലക്ഷ്‌മി കടാക്ഷം കുറയുകയോ ദാരിദ്ര്യം ഭവിക്കുകയോ ഒന്നുംതന്നെ ചെയ്യില്ല. സാമ്പത്തിക ശേഷയുള്ളവർക്ക് അത് ചെയ്യുന്നതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ല.