sanju-

പൂനെ: ശ്രീലങ്കയ്ക്കെതിരെ ഇന്ന് പൂനെയിൽ നടക്കുന്ന അവസാന ട്വന്റി 20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. ഋഷഭ് പന്തിന് പകരമായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്

നവംബറിൽ ബംഗ്ളാദേശിനെതിരായ പരമ്പരയിൽ ടീമിലെത്തിയത് വിരാട് കൊഹ്‌ലിക്ക് വിശ്രമമായതിനാൽ. പക്ഷേ ഒറ്റമത്സരത്തിലും കളിപ്പിച്ചില്ല. തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ശിഖർ ധവാന് പരിക്കേറ്റതിനാൽ ഡിസംബറിൽ വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലും സഞ്ജു ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും കാര്യവട്ടത്ത് നടന്ന ട്വന്റി 20 യിൽ പകരക്കാരനായി. ഇൗ വർഷം രോഹിതിന് വിശ്രമമായതിനാൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ റിസർവ് ഒപ്പണായി അംഗത്വം. കഴിഞ്ഞ കളിയിൽ ധവാനെയും രാഹുലിനെയും ഒാപ്പണറാക്കിയതോടെ ഇൻഡോറിലും സഞ്ജുവിന്റെ ഡോർ അടഞ്ഞുതന്നെ കിടന്നു.

രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിക്കാനുള്ള അവസരം പോലും നിഷേധിച്ചാണ് സഞ്ജുവിനെ ഒൻപത് മത്സരങ്ങളിൽ ഡ്രെസിംഗ് റൂമിലിരുത്തിയിരിക്കുന്നത്.