ഗവ. ആയുർവേദ കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം 60 വയസാക്കിയിട്ട് കഷ്ടിച്ച് ഏഴു വർഷങ്ങളാകുന്നതേയുള്ളൂ. അതോടെ ആയുർവേദ മേഖലയിലെ തൊഴിലില്ലായ്മ വളരെ രൂക്ഷമായി. അദ്ധ്യാപകർ 55 വയസിൽ വിരമിക്കുമ്പോൾ നിയമനം കിട്ടുമായിരുന്ന ഒരു തൊഴിൽ രഹിതന് കിട്ടേണ്ട അഞ്ചുവർഷത്തെ സർവീസ് കാലം അങ്ങനെ നഷ്ടപ്പെട്ടു. ഇതിനിടയിൽ പ്രായം വർദ്ധിച്ച ബിരുദാനന്തര ബിരുദധാരികൾക്ക് പ്രായപരിധി കഴിഞ്ഞുപോയ സാഹചര്യത്തിൽ പി.എസ്.സിയിൽ അപേക്ഷിക്കാൻ കഴിയാത്ത ദുരവസ്ഥയുമായി. സർക്കാർ മേഖലയിലും സ്വകാര്യ എയ്ഡഡ് മേഖലയിലുമായി 16 ആയുർവേദ കോളേജുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനും പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആയുർവേദം പഠിച്ചിറങ്ങുന്നവരുടെ കൂടി കണക്കെടുക്കുമ്പോൾ അത് പ്രതിവർഷം ആയിരത്തിന് മുകളിൽ വരും. ബിരുദാനന്തര ബിരുദപഠനം കഴിഞ്ഞ് പ്രതിവർഷം അഞ്ഞൂറിൽപ്പരം ആളുകൾ വേറെയും കേരളത്തിൽ ഉണ്ടാകുന്നുണ്ട്. ആയുർവേദ കോളേജിൽ നിലവിലുള്ള അദ്ധ്യാപകർ പെൻഷൻ പ്രായം 62 വയസാക്കി മാറ്റാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് അറിയുന്നു.
ദയവായി ആയുർവേദ കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം ഇനിയും വർദ്ധിപ്പിക്കരുതേ. തൊഴിൽരഹിതരോടു കരുണ കാണിക്കേണമേ.
പി.എസ്. സന്തോഷ്
കോട്ടയം