pakistan-

പൂ‌ഞ്ച്: അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാന്റെ വെടിവെയ്പ്പ്. പാക് വെടിവെപ്പിൽ രണ്ടു ഗ്രാമിീണ‌ർ കൊല്ലപ്പെട്ടതായി കരസേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുഹമ്മദ് അസ്ലം, അൽത്താഫ് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. നിരായുധരായ ഇവർക്ക് നിയന്ത്രണ രേഖയ്കക്ക് സമീപം ഇന്ത്യൻ അതിർത്തിയിൽ വച്ചാണ് വെടിയേറ്റത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പൂ‍ഞ്ച് മേഖലയിലാണ് ആക്രമണം നടന്നത്.