kane

ലണ്ടൻ: പേശി വലിവിനെ തുടർന്ന് വിശ്രമത്തിലായിരിക്കുന്ന ഇംഗ്ലണ്ടിന്റെയും ടോട്ടൻ ഹാം ഹോട്‌സ്പറിന്റെയും നായകൻ ഹാരി കേൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. കേനിന് ഈ സീസൺ മുഴുവൻ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മാസത്തോളം കേൻ പുറത്തിരിക്കേണ്ടി വന്നേക്കും. ഏപ്രിലിലോടെയേ താരത്തിന് പരിശീലനം പുനരാരംഭിക്കാൻ കഴിയൂവെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പ്രിമിയർ ലീഗിൽ സൗത്താംപ്ടണെതിരെ ടോട്ടനം തോറ്റ മത്സരത്തിനിടെയാണ് കേനിന് പരിക്കേറ്റത്. ഈ സീസണിൽ ഇംഗ്ലണ്ടിനും ടോട്ടനത്തിനുമായി 26കാരനായ കേൻ 27ഗോളുകൾ നേടിയിരുന്നു. കേനിന്റെ പരിക്ക് പ്രിമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള ടോട്ടനത്തിന് വലിയ തിരിച്ചടിയാണ്.