aodhya

ന്യൂഡൽഹി:മൗലികാവകാശങ്ങൾക്ക് ഭരണഘടനാപരമായ നിയന്ത്രണം ആകാമെങ്കിലും ഇന്റർനെറ്റ് അനിശ്‌ചിതമായി തടയുന്നത് ടെലികോം നിയമത്തിന് എതിരാണെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.

കോടതി നിർദ്ദേശങ്ങൾ:

ടെലികോം നിയമപ്രകാരം പബ്ലിക് സർവീസായതിനാൽ ഇന്റർനെറ്റിന് താത്കാലിക നിയന്ത്രണമേ പാടുള്ളൂ. അത് പൗരന്റെ സ്വകാര്യതയെ ബാധിക്കരുത്. ഒരു പരിധിക്കപ്പുറം നീളുകയുമരുത്.

ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അവസാന നടപടിയായി മാത്രമേ ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായി നിയന്ത്രിക്കാവൂ.

ഇന്റർനെറ്റ് നിയന്ത്രണത്തിന് 2017ലെ നിയമത്തിൽ സമയപരിധിയില്ല. പാർലമെന്റ് സമയപരിധി നിശ്ചയിക്കണം.

ഒരു സമിതി രൂപീകരിച്ച് ഉത്തരവ് ഏഴ് ദിവസം കൂടുമ്പോൾ പുനരവലോകനം ചെയ്യണം.

ഇന്റർനെറ്റ് നിയന്ത്രിച്ച എല്ലാ ഉത്തരവുകളും പുനഃപരിശോധിക്കണം. സാഹചര്യങ്ങൾക്ക് നിരക്കാത്ത ഉത്തരവുകൾ ഉടൻ പിൻവലിക്കണം. ഭാവിയിലെ എല്ലാ ഉത്തരവുകളും ചട്ടങ്ങൾ പാലിച്ചാവണം.

''കേന്ദ്ര സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. സമ്മർദ്ദത്തിന് അടിമപ്പെടാതെ സുപ്രീംകോടതി സത്യം പുറത്തുകൊണ്ടുവന്നു. ആദ്യമായാണ് ജമ്മുകാശ്‌മീർ ജനതയ്ക്കു വേണ്ടി കോടതി സംസാരിച്ചത് ''

-- ഗുലാംനബി ആസാദ്

''ജമ്മുകാശ്മീരിൽ ഗവൺമെന്റിന്റെ നടപടികളുടെ രാഷ്‌ട്രീയ ഔചിത്യത്തിലേക്ക് കോടതി കടക്കുന്നില്ല. അതിന്റെ വിധി ജനാധിപത്യ ശക്തികൾ തീരുമാനിക്കും. എന്നാൽ പൗരന്മാരുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും സന്തുലിതമായിരിക്കണം.''

-സുപ്രീംകോടതി