aju-varghese

മലയാള സിനിമയിൽ കോമഡി താരമായും നിർമ്മാതാവായും തിളങ്ങിനിൽക്കുന്ന താരമാണ് അജു വർഗീസ്. അടുത്തിടെ പുറത്തിറങ്ങിയ കമല എന്ന ചിത്രത്തിലൂടെ നായകനായും താരം പ്രത്യക്ഷപ്പെട്ടു. അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയയിൽ ട്രോളുകളും ചിത്രങ്ങളും അജു ‌പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിനെതിരെ വന്ന കമന്റിന് കോടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്. മോഹൻലാൽ–ശ്രീനിവാസൻ ഒന്നിച്ചഭിനയിച്ച ദാസന്റെേയും വിജയന്റെയും ആരും കാണാത്ത ചിത്രം എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

ദാസനേയും വിജയനേയും പോലെ അജു വർഗീസും നിവിൻ പോളിയും ഒരുമിച്ചൊരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന തരത്തിൽ നിരവധി കമന്റും വന്നു. അതിനിടയിലാണ് അജുവിനെതിരെ മോശം കമന്റ് വന്നത്. ‘പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാൻസും കിട്ടും’ഇങ്ങനെയായിരുന്നു കമന്റ്. എന്നാൽ ഇതിന് സ്മൈലി നൽകിയായിരുന്നു അജു നേരിട്ടത്. അജുവിന്റെ കമന്റിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.