കുട്ടനാട്: മൃദുഹിന്ദുത്വ സമീപനം പുലർത്തുകയും, ന്യൂനപക്ഷങ്ങളോട് ഒരു കൂറും കാട്ടുകയും ചെയ്യാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പൗരത്വ നിയമ ഭേതഗതിക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എം പി നേതൃത്വം നൽകിയ ലോംഗ് മാർച്ചിന്റെ സമാപന സമ്മേളനം രാമങ്കരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വനിയമത്തിനെതിരെ നാട്ടിലാകെ ഉയർന്നുവരുന്ന പ്രക്ഷോഭം ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ജാഥാ ക്യാപ്റ്റൻ കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഡി സി സി പ്രസിഡന്റ് എം ലിജു അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ ബാബു പ്രസാദ് യു ഡി എഫ് ജില്ലാ കൺവീനർ എം മുരളി അഡ്വ: ജോൺസൺ എബ്രഹാം കെ ഗോപകുമാർ കോൺഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ജോസഫ് ചോക്കോടൻ തുടങ്ങിയവർ സംസാരിച്ചു