വത്തിക്കാൻ: ക്രിസ്മസ് ആഘോഷത്തിനിടെ തന്റെ കൈ പിടിച്ചു വലിച്ച ഒരു സ്ത്രീയോട് ഫ്രാൻസിസ് മാർപാപ്പ ദേഷ്യപ്പെട്ടതും അവരുടെ കൈയിൽ അടിച്ചതും സോഷ്യ മീഡിയയിൽ വൈറലായിരുന്നു. ക്രസ്മസ് ദിനത്തിൽ തിങ്ങിക്കൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്ത് മടങ്ങാനൊരുങ്ങിയ മാർപ്പാപ്പയുടെ കൈ ബാരിക്കേഡിന് അടുത്തേക്ക് വലിച്ച് അടുപ്പിക്കാൻ ശ്രമിക്കുകയായിരുന്നു യുവതി. യുവതിയുടെ അപ്രതീക്ഷിതമായ നടപടിയിൽ അസ്വസ്ഥനായ മാർപ്പാപ്പ യുവതിയുടെ കൈത്തണ്ടയിൽ അടിച്ചിരുന്നു. സംഭവത്തിൽ മാർപ്പാപ്പ പിന്നീട് മാപ്പ് പറഞ്ഞിരുന്നു.
ഇപ്പോൾ മാർപാപ്പയുടെ തന്നെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. മാർപാപ്പയുടെ സന്ദർശന വേളയിൽ ഒരു നോക്ക് കാണാൻ കാത്തിരുന്ന കന്യാസ്ത്രീ പാപ്പയെ കണ്ടപ്പോൾ സന്തോഷം അടക്കാനാകാതെ ചോദിച്ചു:
“ഒരുമ്മ തരാമോ പാപ്പ,” എന്ന്. ഉടൻ വന്നു മാർപാപ്പയുടെ മറുപടി “ശാന്തയാകൂ, ഉമ്മ തരാം പക്ഷെ എന്നെ കടിക്കരുത്,” എന്ന്. പിന്നീട് അദ്ദേഹം കന്യാസ്ത്രീയുടെ കവിളിൽ ഒരു സ്നേഹ ചുംബനം നൽകി ചിരിച്ചുകൊണ്ട് നടന്നു നീങ്ങി.
സന്തോഷം അടക്കാനാകാതെ കന്യാസ്ത്രീ തുള്ളിച്ചാടിക്കൊണ്ട് “നന്ദി പാപ്പ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
What a difference a week makes. #PopeFrancis https://t.co/8CU28UB8Hp