rajm-ohan-unnithan-

കാസർകോട്: നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ 50 ദിവസം തരൂ, പരിഹരിച്ചില്ലെങ്കിൽ തന്നെ പെട്രോളൊഴിച്ചു കത്തിച്ചോളുവെന്ന് പറഞ്ഞ മോദിയെ കത്തിക്കാത്തത് ഇവിടെ ഗാന്ധിയൻമാരുള്ളതുകൊണ്ടാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ജനുവരി 17ന് നടത്താനിരുന്ന എംപിമാരുടെ ലോംഗ് മാര്‍ച്ച് മാറ്റിവെക്കുന്നതിനെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമിൽ 19ലക്ഷം പേർക്കാണ് പൗരത്വമില്ലാതായത്. ഇതിൽ 13ലക്ഷം പേർ ഹിന്ദുക്കളാണ്?. ആറു ലക്ഷം മുസ്ലിങ്ങളും. ആറുലക്ഷം പേർക്ക് പൗരത്വം നല്‍കില്ല. ഇവരെ എന്തുചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കണം. മൂവായിരം പേരെ പാർപ്പിക്കാനാണ് 45കോടിയുടെ തടങ്കൽ പാളയം പണിയുന്നത്. ഇങ്ങനെ 600 തടങ്കൽ പാളയങ്ങളാണ് പണിയുന്നത്. ഹിറ്റ്‌ലർ ചെയ്തതും ഇതാണ്. ആദ്യം തടങ്കൽ പാളയം. പിന്നിട് കോൺസൻട്രേഷൻ ക്യാമ്പാക്കി മാറ്റി. തുടർന്ന് ഗ്യാസ് ചേംബറിലിട്ട് കൊന്നു. അങ്ങനെ കൊല്ലാനാണോ പരിപാടിയെന്ന് ഇപ്പോൾ പറയണം.

രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിൽ മുൻപന്തിയിലുണ്ടായിരുന്നതാണ് മുസ്‌ലിങ്ങൾ. മഹാത്മാഗാന്ധിയെയും ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും കൊന്നത് മുസ്‌ലിങ്ങളല്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.