bomb-blast

കറാച്ചി: പാകിസ്ഥാനിനെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പള്ളിയിലുണ്ടായ ബോംബാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായും റിപ്പോർട്ട്. മുതിർന്ന പൊലീസ് ഓഫീസറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഡി.എസ്.പി അമറുള്ളയടക്കം 16 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്ത് വന്നിട്ടില്ല. പൊലീസിനും ഭരണകൂടത്തിന് എല്ലാ സഹായവും നൽകുമെന്നും, നിരപരാധികളെ ലക്ഷ്യമിടുന്നവർ ഒരിക്കലും ഒരു യഥാർത്ഥ മുസ്ലീമാകില്ലെന്നും സൈനിക മേധാവി ഖ്വമർ ജാവേദ് ബജ്‌വ മാദ്ധ്യമങ്ങളോട് പറഞ്ഞു.