ഭക്ഷണം, ജീവിക്കുന്ന ചുറ്റുപാട് എന്നിവയ്ക്കെല്ലാം അലർജിയുമായി ബന്ധമുണ്ട്. തുമ്മൽ, ശ്വാസം മുട്ടൽ,മൂക്കൊലിപ്പ്, കണ്ണ് ചൊറിച്ചിൽ എന്നിവ അലർജിയുടെ ലക്ഷണങ്ങളാണ്. വിറ്റാമിനുകളും മിനറലുകളും നിറഞ്ഞ പഴങ്ങൾ, പച്ചക്കറികൾ, ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ്, ആന്റി ഹിസ്റ്റമിൻ ഘടകങ്ങളുള്ള ഭക്ഷണങ്ങൾ എന്നിവ അലർജി സാദ്ധ്യത കുറയ്ക്കും.വിറ്റാമിൻ സി, ഇ എന്നിവ മികച്ച അലർജി പ്രതിരോധങ്ങളാണ്. ഒലിവെണ്ണ,ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ എന്നിവ അലർജിയെ പ്രതിരോധിക്കും.
തേനിന് ആന്റി അലർജി ഗുണങ്ങളുണ്ട്. ദിവസവും സ്പൂൺ തേൻ കഴിക്കുക. കശുവണ്ടി, ബദാം, ചീര, ഡാർക്ക് ചോക്ലേറ്റ് തുടങ്ങി മഗ്നീഷ്യമടങ്ങിയ ഭക്ഷണങ്ങളും അലർജിയെ തടയും . വേവിച്ച പച്ചക്കറികൾ,തക്കാളി,സിട്രസ് പഴങ്ങൾ എന്നിവ ശ്വാസതടസവും അലർജിയും കുറയ്ക്കും. അലർജിയുള്ള ഭക്ഷണം മുൻകൂട്ടി കണ്ടെത്തുക. വീടിനുള്ളിലെ അന്തരീക്ഷവും അലർജിക്ക് കാരണമാകുന്നതിനാൽ വീട്ടുസാധനങ്ങൾ, തലയിണ, കിടക്കവിരി, കാർപ്പെറ്ര് എന്നിവ വൃത്തിയായി സൂക്ഷിക്കുക.