മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പരിശോധനകൾ വേണ്ടിവരും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. ദൗത്യങ്ങൾ പൂർത്തീകരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അധിക സമയം ജോലിചെയ്യേണ്ടിവരും. പ്രവർത്തനശൈലിയിൽ പുരോഗതി. ആശയക്കുഴപ്പം പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രവർത്തനമേഖലയിൽ പുരോഗതി. സാമ്പത്തിക നേട്ടം. ലക്ഷ്യപ്രാപ്തി നേടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
തൊഴിൽ വിജയം, യാഥാർത്ഥ്യബോധം വർദ്ധിക്കും. ആധി ഉപേക്ഷിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. സഹോദര സഹായം. ഉപരിപഠനത്തിന് ചേരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പഠനത്തിൽ ഉയർച്ച. ചുമതലകൾ വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മാതൃകാപരമായ പ്രവർത്തനം. സ്വതസിദ്ധമായ ശൈലി തുടരും. കർമ്മമേഖലയിൽ പുരോഗതി.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മപ്രചോദനമുണ്ടാകും. പദ്ധതികൾ ആസൂത്രണം ചെയ്യും., ആദരവ് വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മുൻകോപം നിയന്ത്രിക്കണം. നേതൃസ്ഥാനം നേടും. നിരീക്ഷണങ്ങളിൽ വിജയം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പ്രഥമസ്ഥാനത്ത് എത്തിച്ചേരും. ലക്ഷ്യപ്രാപ്തി നേടും. വാക്കും പ്രവൃത്തിയും ഗുണം ചെയ്യും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കർമ്മമേഖല പുനരാരംഭിക്കും. മേലധികാരിയുടെ അഭാവത്തിൽ ചുമതല. പുതിയ അവസരങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
യാഥാർത്ഥ്യങ്ങൾ മനസിലാക്കും. ഉപകാരങ്ങൾ നൽകും. സഹപ്രവർത്തകരുടെ സഹായം.