ഹോളിവുഡിൽ ഇരുപത്തഞ്ച് ചിത്രങ്ങളൊരുക്കിയ റോഗർ എല്ലിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ എസ്കേപ്പ് ഫ്രം ബ്ളാക്ക് വാട്ടറിന്റെ ചിത്രീകരണം ആതിരപ്പള്ളിയിൽ പുരോഗമിക്കുന്നു. ഹോളിവുഡിലെ മുൻനിര താരം പോൾ സിദ്ദു നായകനാകുന്ന ചിത്രത്തിലെ നായിക വിക്ടോറിയ ബർണാഡാണ്. നാല്പത് ദിവസത്തോളം നീണ്ടുനില്ക്കുന്ന ചിത്രീകരണമാണ് കേരളത്തിൽ പ്ളാൻ ചെയ്തിരിക്കുന്നത്.
ജയിൽ രംഗങ്ങളും കാടിനുള്ളിൽ വച്ചുള്ള ചില രംഗങ്ങളുമാണ് കേരളത്തിൽ ചിത്രീകരിക്കുന്നത്. കണ്ണൂർ ജയിലിലും ചാലക്കുടിയിൽ ഒരുക്കിയ സെറ്റിലുമായാണ് ജയിൽ രംഗങ്ങൾ ചിത്രീകരിക്കുന്നത്.ഇതിന് മുൻപും കേരളത്തിൽ ചില ഹോളിവുഡ് ചിത്രങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം ദിവസങ്ങൾ ഇവിടെ ചിത്രീകരിക്കുന്നത് ഇതാദ്യമാണ്. ഹോളിവുഡ് ശൈലിയിലാണെങ്കിൽ ആറ് മാസം വേണ്ടി വന്നേക്കാവുന്ന ചിത്രീകരണം നാല്പത് ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നത്കേരളത്തിലെ സാങ്കേതിക പ്രവർത്തകരുടെ സഹായം കൊണ്ടുമാത്രമാണെന്ന് സംവിധായകൻ റോഗർ എല്ലിസ് പറഞ്ഞു.
കേരളത്തിൽ ചിത്രീകരിക്കുന്ന രംഗങ്ങൾക്ക്കാമറ ചലിപ്പിക്കുന്നത് ദിൽ ഷാദാണ്. അന്തരിച്ച പ്രശസ്ത കാമറാമാൻ രാമചന്ദ്രബാബുവിന്റെ ശിഷ്യനായ ദിൽഷാദ് ബോളിവുഡിലെ മുൻനിര ഛായാഗ്രഹകനാണ് ഇപ്പോൾ. അഖിൽ രാജാണ് കലാസംവിധായകൻ. മേയ്ക്കപ്പ് : പ്രതാപ് ബൊരാട് (മുംബയ്), മിസിസ്. മിട്ട. ആന്റണി കോസ്റ്റ്യൂം ഡിസൈൻ : ബ്യൂസി ബേബിജോൺ, ആക്ഷൻ : മാഫിയാ ശശി, സ്റ്റിൽസ്: കാഞ്ചൻ മുള്ളൂർക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ : മനോജ് കാരത്തൂർ, ക്രിയേറ്റീവ് ഹെഡ് : രാജേഷ്, കോ- ഓർഡിനേറ്റർ : അബ്ദുൾ കലാം ആസാദ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : രാജീവ് പെരുമ്പാവൂർ, ലൈൻ പ്രൊഡ്യൂസർ: വി.എ. താജുദ്ദീൻ, പി.ആർ.ഒ: വാഴൂർ ജോസ്.