ഔറംഗാബാദ്: സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാറിനെതിരെ ഒരു മറാത്ത സംഘടന രംഗത്തെത്തി. അക്ഷയ് കുമാർ ഒരു പരസ്യത്തിൽ 'മറാത്ത യോദ്ധാക്കളെ" അപകീർത്തിപ്പെടുന്നു എന്നാണ് സാംബാജി ബ്രിഗേഡ് സംഘടനയുടെ ആരോപണം. താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നാന്ദേദ് ജില്ലാ കളക്ടർക്കും വസിരാബാദ് പോലീസിനും ബ്രിഗേഡ് സംഘടന കത്ത് സമർപ്പിച്ചിട്ടുണ്ട്.
നിർമ്മ വാഷിംഗ് പൊടിയുടെ പരസ്യത്തിൽ അക്ഷയ് കുമാർ ഒരു മറാത്ത രാജാവിന്റെ വേഷത്തിൽ അഭിനയിക്കുന്നു. സൈന്യം യുദ്ധത്തിൽ നിന്ന് വിജയികളായി തിരിച്ചെത്തുകയും തുടർന്ന് സ്വന്തം വസ്ത്രങ്ങൾ കഴുകുകയും ചെയ്യുന്നു. ''രാജാവിന്റെ സൈന്യത്തിന് ശത്രുക്കളെ നേരിടാനും, അതുപോലെ തന്നെ വസ്ത്രങ്ങൾ കഴുകാനുംഅറിയം""മെന്ന് അക്ഷയ് പരസ്യത്തിൽ പറയുന്നു.
ഛത്രപതി ശിവാജി മഹാരാജിനെ അപകീർത്തിപ്പെടുത്തി പരസ്യം ചിത്രീകരിച്ചിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. കത്ത് സൂപ്രണ്ട് ഓഫീസിലേക്ക് അയച്ചതായി വസിരാബാദ് പോലീസ് സ്റ്റേഷൻ ചുമതലയുള്ള എസ്.എസ്. ശിവാലെ പറഞ്ഞു
നടൻ അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ പരസ്യം നിർമ്മ വാഷിംഗ് പൗഡർ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പലരും ഹാഷ് ടാഗ് ക്യാമ്പ്യൻ ആരംഭിച്ചിരുന്നു. 22,000 ട്വീറ്റുകളുമായി #BoycottNirma എന്ന ഹാഷ്‌ടാഗ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം ട്വിറ്ററിൽ സജീവമായിരുന്നു.