ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ തീവ്രവാദ സംഘടനയായ ഐസിസിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നതായി ഡൽഹി പൊലീസിന്റെ റിപ്പോർട്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഐസിസ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സംഘടനയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടന്നുവെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഐസിസുമായി ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ഐസിസുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയെക്കുറിച്ച് അന്വേഷിക്കാനായി ഗുജറാത്ത്, തമിഴ്‌നാട്, കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയിച്ചിട്ടുണ്ടെന്നും റിപ്പോട്ടുകളുണ്ട്. സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാള്‍ ഗുജറാത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യും.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഐസിസിൽ ചേർന്ന മലയാളി വനിതകൾ കാബൂളിലെ ജയിലില്‍ തടവില്‍ കഴിയുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. അഫ്ഗാനില്‍ കീഴടങ്ങിയ ഐസിസ് ഭീകരരിലും കുടുംബാംഗങ്ങളിലും പെട്ട 10 ഇന്ത്യക്കാരിലെ മലയാളി വനിതകളാണ് തടവിൽ കഴിയുന്നതായി റിപ്പോർട്ടുള്ളത്. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം അറിയിച്ചത്.