പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് നടൻ ദുൽഖർ സൽമാൻ. ചിത്രത്തിൽ കോശിയായി എത്തുന്ന പ്രിത്വിരാജിന്റെ 'ശത്രു'വായാണ് 'അയ്യപ്പൻ നായർ' എന്ന ബിജു മേനോൻ എത്തുന്നത്. മധുരമുളള നാടൻ ശീലിന്റെ അകമ്പടിയോടെ എത്തുന്ന ടീസർ, രസകരമായ ഒരു എന്റർടെയിനറാണ് 'അയ്യപ്പനും കോശിയും' എന്ന സൂചനയാണ് നൽകുന്നത്. മനോഹരമായ, ഓമനത്വമുള്ള പേരുള്ള ഈ ചിത്രത്തിന്റെ ടീസർ പുറത്തുവിടുന്നതിൽ തനിക്ക് അങ്ങേയറ്റം സന്തോഷമാണ് ഉള്ളതെന്ന് പറഞ്ഞുകൊണ്ടാണ് ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസർ കാണാം.