haitham-bin-tariq-al-said

മസ്‌കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിനെ രാജകുടുംബം പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ അദ്ദേഹം അധികാരമേറ്റു.

സാംസ്‌കാരിക, പൈതൃക മന്ത്രിയായിരുന്ന ഹൈതം ബിൻ താരിഖ് അൽ സഈദ്, അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മന്ത്രിസഭയിലെ പ്രമുഖനായിരുന്നു. സുൽത്താന്റെ ബന്ധുവുമാണ്.

അന്തരിച്ച ഖാബൂസിന് മക്കളില്ല. പരസ്യമായി ഒരു പിൻഗാമിയെ നിയമിച്ചിരുന്നുമില്ല. അധികാരക്കസേര ഒഴിഞ്ഞാൽ മൂന്ന് ദിവസത്തിനകം പിൻഗാമിയെ തിരഞ്ഞെടുക്കണമെന്നാണ് ചട്ടം.

പുതിയ സുൽത്താൻ

 1954ൽ ജനനം

 1979ൽ ഓക്‌സ്‌ഫോർഡിൽ നിന്ന് ഫോറിൻ സർവീസ് പ്രോഗ്രാമിൽ ബിരുദം

 പീംബോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഉന്നത പഠനം

 സ്പോർട്സിൽ തത്പരൻ

 1980ൽ ഒമാൻ ഫുട്ബോൾ അസോസിയേഷന്റെ തലവനായിരുന്നു.

1986- 1994 ൽ വിദേശ മന്ത്രാലയം അണ്ടർ സെക്രട്ടറി

 1994-2002 വിദേശമന്ത്രാലയം സെക്രട്ടറി ജനറൽ

1995 മുതൽ സാംസ്കാരിക മന്ത്രി

വിദേശത്ത് ഒമാന്റെ മുഖം