കൊൽക്കത്ത:ബംഗാളിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയിൽ പുനരാലോചന നടത്തണമെന്ന് മമത ആവശ്യപ്പെട്ടു.
അതേസമയം മോദി എത്തുന്നതിനോട് അനുബന്ധിച്ച് ബംഗാളിൽ വൻപ്രതിഷേധമാണ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് മോദിയുടെ സന്ദർശനം. പ്രതിഷേധത്തെ തുടർന്ന് കനത്ത സുരക്ഷയിലാണ് മോദി എയർപോർട്ടിന് പുറത്തെത്തിയത്. എയർപോർട്ടിന് പുറത്ത് ഗോബാക്ക് മോദി പോസ്റ്ററുകളുമായി എസ്.എഫ്.ഐ പ്രവർത്തകർ എത്തി. എയർപോർട്ടിലും അപ്രോച്ച് റോഡിലും പ്രതിഷേധം നടന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠം സന്ദർശനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. ശനി,ഞായർ ദിവസങ്ങളിലായി നാല് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.