കൊല്ലം: നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്ത തൊഴിൽ സംരക്ഷണ സംഗമത്തോടെ എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറഷേൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ്ബാബു സംഗമം ഉദ്ഘാടനം ചെയ്‌തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. അനിമോൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, പ്രസിഡന്റ് ജെ. ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹൻ, ജില്ലാ അസി. സെക്രട്ടറിമാരായ പി.എസ്. സുപാൽ, ജി. ലാലു, ആർ. രാമചന്ദ്രൻ എം.എൽ.എ, ടി.ജെ. ആഞ്ചലോസ്, ആർ. ലതാദേവി, ജെ. ചിഞ്ചുറാണി, മേയർ ഹണി ബെഞ്ചമിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു, എൻ. പങ്കജരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് പ്രതിനിധി സമ്മേളനത്തോടെ സമ്മേളനം സമാപിക്കും.