മുംബയ്: പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന നടി ഉൾപ്പെട്ട സംഘത്തെ പൊലീസ് പിടികൂടി. ബോളിവുഡ് നടിയായ അമൃത ദനോഹയും മോഡലായ റിച്ച സിംഗുമാണ് പൊലീസ് നടത്തിയ റെയ്ഡിൽ പിടിയിലായത്.
ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് വൻകിട സെക്‌സ് റാക്കറ്റ് സംഘം പിടിയിലായത്. ദിൻദോഷി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആവശ്യക്കാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ പെൺകുട്ടികളെ എത്തിച്ച് നൽകിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സംഘത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ആവശ്യക്കാർ എന്ന നിലയിൽ ഇവരെ സമീപിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടികളുമായി എത്തിയ സംഘത്തെ പൊലീസ് പിടികൂടി.സെക്‌സ് റാക്കറ്റിന്റെ കൈയിൽ നിന്ന് രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം വിദേശ വനിതകളെ എത്തിച്ച് മുംബയ് നഗരത്തില്‍ സെക്‌സ് റാക്കറ്റ് നടത്തിയ ബോളിവുഡ് സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിലായിരുന്നു.