മസ്‌കറ്റ് : സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ 50 വർഷം നീണ്ട ഭരണകാലം ഒമാന്റെ സുവർണകാലമാണ്. 1970ന് മുമ്പ് അവികസിത രാജ്യമായിരുന്ന ഒമാനെ ആധുനികവത്കരിച്ചത് സുൽത്താൻ ഖാബൂസ് ബിൻ സഈദാണ്. അതിനാലാണ് സുൽത്താന്റെ ആധുനിക ഒമാന്റെ ശിൽപ്പി എന്ന് വിശേഷിപ്പിച്ചിരുന്നത്. സുൽത്താൽ ഖാബൂസ് സ്ഥാനാരോഹണം ചെയ്ത ശേഷമാണ് ഒമാൻ എണ്ണ ഉത്പാദനം തുടങ്ങിയത്. അതിന്റെ വരുമാനം ഒമാന്റെ വികസനത്തിനായി ഉപയോഗിച്ചു. സ്കൂളുകൾ, സർവകലാശാലകൾ, ഹോട്ടലുകൾ, ആശുപത്രികൾ, ബാങ്കുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവ നിർമ്മിച്ചു. ഒമാനി റിയാൽ ദേശീയ കറൻസിയാക്കി. അടിമത്തം നിറുത്തലാക്കി. രാഷ്ട്രീയ വ്യവസ്ഥയെ രാജവാഴ്ചയിലേക്ക് പരിവർത്തനം ചെയ്തു. ഇന്ത്യ, പാകിസ്ഥാൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നു തൊഴിൽ തേടിയെത്തിവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
1940 നവംബർ 18ന് സലാലയിൽ ജനനം.
സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകൻ
ഇന്ത്യയിൽ പൂനെയിൽ പ്രാഥമിക വിദ്യാഭ്യാസം.
മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ്മ ഗുരുസ്ഥാനീയനാണ്.
ഇന്ത്യയുമായി സവിശേഷബന്ധം
ലണ്ടനിലെമിലിട്ടറി അക്കാഡമിയിൽയുദ്ധതന്ത്രങ്ങളിൽ പരിശീലനം
പശ്ചിമ ജർമ്മനിയിലെ ഇൻഫൻട്രി ബറ്റാലിയനിൽ ഒരുവർഷം സേവനം.
വീണ്ടും ലണ്ടനിൽ ഭരണ, രാഷ്ട്രതന്ത്രങ്ങളിൽ ഉന്നതവിദ്യാഭ്യാസം.
1966 ൽ ഒമാനിലേക്ക് മടങ്ങി.
1970ൽ പിതാവിനെ അധികാരത്തിൽ നിന്ന് മാറ്റി
അക്കൊല്ലം ജൂലായ് 23ന് അധികാരമേറ്റു.
1976ൽ സയ്യിദ കാമിലയുമായി വിവാഹം. 1979ൽ പിരിഞ്ഞു.
1970 ൽ പിതാവിനെ മാറ്റിയാണ് ഭരണാധികാരിയായത്.
സുൽത്താന്റെ ജന്മദിനം ഒമാന്റെ ദേശീയ ദിനമാണ്.