പീരുമേട്: സുഹൃത്തിനെ വീഡിയോ കോൾ ചെയ്തു കൊണ്ടിരിക്കെ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇടുക്കി പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യ (21)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആൺസുഹൃത്തിനെ വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെയാണ് ആത്മഹത്യ ചെയ്തത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പീരുമേട് പോലീസ് പറയുന്നു.
വീട്ടിൽ ആരുമില്ലാത്തെ സമയത്താണ് സംഭവം. വീഡിയോ കോൾ ചെയ്ത് ആത്മഹത്യ ഭീഷണി മുഴക്കി സൗമ്യ തൂങ്ങി മരിക്കുകയായിരുന്നു. ഏലപ്പാറയിലെ ഓട്ടോ ഡ്രൈവറായ സുഹൃത്തുമായി തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തിൽ പൊലീസ് ആൺസുഹൃത്തിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ബിരുദ വിദ്യാർത്ഥിയാണ് മരണപ്പെട്ട് സൗമ്യ. മൃതദേഹ പരിശോധനയ്ക്കായി പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. നാളെ മൃതദേഹം നാട്ടിലെത്തിക്കും.