വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയിൽ വ്യവസായിക മെഡിക്കല്‍ ഗ്യാസ് നിർമ്മാണ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാഡ്രയിലെ എയിംസ് ഇൻഡസ്ട്രീസ് കമ്പനിയിൽ രാവിലെ 11 മണിയോടെയാണ് പൊട്ടിത്തെറി നടന്നതെന്ന് പൊലീസ് അറിയിച്ചു. വൻശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ അടുത്തുള്ള കെട്ടിടങ്ങളിലെ ജനാലകൾക്കും മറ്റും കേടുപാട് സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
പരിക്കേറ്റവരെ വഡോദരയ്ക്കടുത്തുള്ള അത്‌ലാഡറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. സിലിണ്ടറുകളിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് നിഗമനം .