തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആൾ കുഴഞ്ഞു വീണുമരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് 55 വയസു തോന്നിക്കുന്ന ഇയാൾ മെയിൻ ഗേറ്റിനുസമീപം കുഴഞ്ഞു വീണത്. ലിഫ്ടിനു സമീപമെത്തിയ ഇയാൾക്ക് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ജീവനക്കാർ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരിച്ചു. കൈവശം പാസ്പോർട്ട് സൈസ് ഫോട്ടോ, ഡ്രൈവിംഗ് ലൈസൻസ്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് കാർഡ് എന്നിവ ഉണ്ടായിരുന്നു. ഡ്രൈവിംഗ് ലൈസൻസിൽ വേലപ്പൻ ബാബു , നേമം എന്ന വിവരമാണുള്ളത്. മൃതദേഹം മോർച്ചറിയിൽ.
ചിത്രം: 1 ഇയാളുടെ കൈവശമുണ്ടായിരുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ 2 ഡ്രൈവിംഗ് ലൈസൻസിലെ ഫോട്ടോ