പാലാ: പാലാ സെന്റ് തോമസ് കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ സഹകരണത്തോടെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ, തിരുവനന്തപുരം ശാഖകളിൽ യു. ജി. സി. നെറ്റ് / ജെ.ആർ.എഫ് പരീക്ഷകൾക്കുള്ള തീവ്രപരിശീലനകോഴ്‌സ് 18ന് ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന കോഴ്‌സിന്റെ കാലാവധി ആറുമാസമായിരിക്കും. പാഠ്യപദ്ധതിയിൽ, ക്രമമായുളള മാതൃകാപരീക്ഷകളും ഉണ്ടാവും. മാത്തമാറ്റിക്‌സ്, മലയാളം, ഹിന്ദി, കൊമേഴ്‌സ്, പൊളിറ്റിക്‌സ് , ഹിസ്റ്ററി, എഡ്യൂക്കേഷൻ എന്നീ വിഷയങ്ങൾക്ക് പാലായിലും സോഷ്യോളജിക്ക് തിരുവനന്തപുരത്തുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 9447421011, 04822 215831,(പാലാ), 9497431000, 04712 302780 (തിരുവനന്തപുരം)