ന്യൂഡൽഹി: ജെ.എൻ.യു സമരത്തെ പരസ്യമായി പിന്തുണച്ച ബോളിവുഡ് നടി ദീപിക അഭിനയിച്ച പരസ്യ ചിത്രം നൈപുണ്യ വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌തു.
എല്ലാവർക്കും തുല്യ അവസരം നൽകണമെന്ന് പ്രചാരം നൽകുന്ന വീഡിയോ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്‌തതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അതേസമയം വീഡിയോ ഔദ്യോഗികമായി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സമരത്തെ പിന്തുണച്ച ദീപികയ്‌ക്കെതിരെ ബി.ജെ.പി സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നടപടി.