aubanmeyag

ആഴ്സനലിന് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയ‌ർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആഴ്സനലും ക്രിസ്റ്റൽ പാലസും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. ഔബമെയാഗിലൂടെ 12-ാം മിനിട്ടിൽ മുന്നിലെത്തിയ ആഴ്സനലിനെ 54-ാം മിനിട്ടിൽ ജോർദാൻ അയേ നേടിയ ഗോളിലാണ് ക്രിസ്റ്രൽ പാലസ് സമനിലയിൽ കുരുക്കിയത്. ക്രിസ്റ്റൽ താരം മേയറെ അപകടകരമാം വിധം ടാക്കിൾ ചെയ്തതിന് 67-ാം മിനിട്ടിൽ ഔബമെയാഗ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതിനാൽ തുടർന്ന് പത്തുപേരുമായി കളിക്കേണ്ടി വന്നത് ആഴ്സനലിന് തിരിച്ചടിയാവുകയായിരുന്നു. വീഡിയോ അസിസ്‌റ്റന്റ് റഫറിയുടെ ഇടപെടലിലൂടെയാണ് ഔബയ്ക്ക് ചുവപ്പ് കിട്ടിയത്.