കോഴിക്കോട്: കേരളകൗമുദി മലയാളികളുടെ നീതിബോധത്തിന്റെ പ്രതീകമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കോഴിക്കോട് ബീച്ചിൽ നടന്ന മൈജി കേരളകൗമുദി കൗമുദി നൈറ്റ് 2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വി കുഞ്ഞുരാമൻ സ്ഥാപിച്ച് പത്രാധിപർ കെ.സുകുമാരനിലൂടെ വികാസം പ്രാപിച്ച കേരളകൗമുദി ഇന്നും നിലപാടിന്റെ കാര്യത്തിൽ ഒട്ടും പിന്നോട്ട് പോയിട്ടില്ല. വാർത്തകളുടെ നിഷ്പക്ഷതയിലൂന്നി ഭരണകൂടത്തെ ശരിയായ പാതയിൽ നയിക്കുന്ന പത്രമാണ് കേരളകൗമുദി. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്ര് സർക്കാരിനെ അധികാരത്തിലേറ്റിയതിൽ വലിയ പങ്കുവഹിച്ച പത്രം പിന്നീട് അവരെ വിമർശിച്ചത് ഇതിന്റെ ഉദാഹരണമാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
ഒരുകാലഘട്ടത്തിൽ തിരുവിതാംകൂറിൽ നടന്ന എല്ലാ സാമൂഹ്യപ്രക്ഷോഭങ്ങളുടേയും മുന്നിൽ നിന്ന പത്രമാണ് കേരളകൗമുദിയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
എ.പ്രദീപ് കുമാർ എം എൽ എ ,എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ പ്രസംഗിച്ചു.
കേന്ദ്രമന്ത്രി വി.മുരളീധരന് കോഴിക്കോട് യൂണിറ്റിന്റെ പുരസ്കാരം യൂണിറ്റ് ചീഫ് എം. പി ശ്യാംകുമാർ സമർപ്പിച്ചു. മന്ത്രി എ.കെ ശശീന്ദ്രന് കേരളകൗമുദി ഇവന്റ്സ് ആൻഡ് ബ്രോഡ്കാസ്റ്റിംഗ് ഡിവിഷൻ ഹെഡ് എസി റെജി ഉപഹാരം നൽകി.
ചലച്ചിത്ര സംവിധായകൻ പത്മകുമാർ,ജോസഫ് ഫ്രാൻസിസ് (എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റിഷി- എഫ്.ഐ.ബി.സി സൊലൂഷ്യൻസ് പ്രൈവറ്റ് ലിമിറ്റഡ്), ഡോ. കെ.കെ ഗോപിനാഥൻ (എക്സിക്യൂട്ടീവ് ഡയറക്ടർ എടപ്പാൾ ഹോസ്പിറ്റൽ), എൻ.കെ മുഹമ്മദ് (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ വൈത്തിരി വില്ലേജ്) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സ്പോൺസർമാരായ ഷാജി എ.കെ (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മൈജി), വി.കെ.സി മാനേജിംഗ് ഡയറക്ടർ നൗഷാദിനു വേണ്ടി സുബ്രഹ്മണ്യൻ പടിക്കൽ, ശ്രീഹരി മുരളീധരൻ (ഡയറക്ടർ സുമിക്സ് കിഡ്സ് വെയർ), ജോസ് ടിറ്റോ (ചീഫ് ഡിവിഷണൽ മാനേജർ, ഇന്ത്യൻ ഓയിൽ കാലിക്കറ്റ് ഡിവിഷൻ), കെ.അബ്ദുൾ കരീമിന് വേണ്ടി മുഹമ്മദലി ( ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നെസ്ട്രോൺ), സ്മിതാ സുരക്ഷ ( മാനേജിംഗ് ഡയറക്ടർ സുരക്ഷാ ഗ്രൂപ്പ് ഓഫ് കമ്പനീസ്), കെ. പ്രശാന്ത് മാനേജിംഗ് ഡയറക്ടർ (ന്യൂഡിസൈൻ ഇന്റർനാഷണൽ അപ്പാരൽസ്) എന്നിവരെയും ചലച്ചിത്ര താരമായ റീബ മോണിക്ക ജോണിനെയും കേന്ദ്രമന്ത്രി ആദരിച്ചു.ഹോസ്പിറ്റാലിറ്രി പാർട്ണർക്കുള്ള പുരസ്കാരം വി.മുരളീധരനിൽ നിന്ന് മാനുവൽ ആന്റണി (ഡയറക്ടർ മലബാർ പാലസ്) ഏറ്റുവാങ്ങി.