arundhati-roy-

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ ഒരുമിച്ചു നിന്നാല്‍ രാജ്യത്തെ ജയിലുകൾ മതിയാകാതെ വരുമെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ഇപ്പോഴത്തെ കേന്ദ്ര സർക്കാർ തടങ്കൽ കേന്ദ്രത്തിലേക്ക് തള്ളപ്പെടുന്ന ഒരു ദിവസം വരുമെന്നും അന്ന് നമ്മളെല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കുമെന്നും അരുന്ധതി റോയ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സർവകലാശാലയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവർ. പൗരത്വ ഭേദഗതി നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അരുന്ധതി റോയ് നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട അരുന്ധതി തടങ്കൽ പാളയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങൾ നുണയാണെന്നും വ്യക്തമാക്കിയിരുന്നു.