amitsha-

ഗാന്ധിനഗർ: നാലുവർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യൺ എന്ന ലക്ഷ്യം കൈവരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനത്തിൽ പുതിയ അദ്ധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സാങ്കേതിക സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1947 മുതൽ 2014 വരെ രണ്ട് ട്രില്യൺ മാത്രമായിരുന്നു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ. എന്നാൽ 2014 മുതൽ 19 വരെ മോദി സർക്കാരിന് കീഴിഷ ഇത് മൂന്ന് ട്രില്യൺ ആയി ഉയർന്നു. ലോകത്ത് മറ്റൊരു രാഷ്ട്രത്തിന്റെ സാമ്പത്തിക രംഗവും ഇത്ര വലിയ കുതിച്ചുചാട്ടം നടത്തിയിട്ടില്ല. നിലവിൽ താത്കാലികമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിൽ ആരും പ്രയാസപ്പെടേണ്ടതില്ല. അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാണ് നമ്മുടെ ലക്ഷ്യം. 2024ഓടെ അത് യാഥാർത്ഥ്യമാകുമെന്ന് അമിത് ഷാ പറഞ്ഞു.