ആധുനിക കാലത്തിന്റെ ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് മാനസിക സമ്മർദ്ദവും ടെൻഷനും. സാഹചര്യങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യുകയും ശുഭചിന്തകൾ വളർത്തുകയും ചെയ്യുന്നതിനൊപ്പം ചില പൊടിക്കൈകളിതാ.
നിവർന്നിരുന്ന് ഒരു കൈ വയറിലും മറ്റേക്കൈ നെഞ്ചിലും വയ്ക്കുക. കണ്ണടച്ച് , ശ്വാസം സാവധാനം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തേക്ക് വിടുക.( അഞ്ച് മിനിട്ട് ) കൈകൾ നീട്ടിപ്പിടിക്കുക, കൈവിരലുകൾ ഉള്ളിലേക്ക് ചുരുട്ടിപ്പിടിച്ച് കൈപ്പത്തി കറക്കുക. ( അഞ്ച് മിനിട്ട് ) നിവർന്നിരിക്കുക, കഴുത്ത് സാവധാനം പിന്നിലേക്കും മുന്നിലേക്കും കൊണ്ടുവരിക. ശേഷം കഴുത്ത് ഒരു വശത്തേക്ക് സാവധാനം തിരിക്കുക. മറുവശത്തേക്കും ആവർത്തിക്കാം. കഴുത്ത് പതിയെ ചരിച്ച് ഷോൾഡറിൽ മുട്ടിക്കുക. അടുത്ത ഷോൾഡറിലും മുട്ടിക്കുക. തോൾഭാഗം പതിയെ കറക്കുക. ( ഓരോവശവും അഞ്ച് പ്രാവശ്യം ) സ്ട്രസ് ബോൾ അമർത്തുക . അല്പനേരം നടക്കുക.