മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിദ്യാർത്ഥികൾക്ക് ഉത്സാഹം. പരീക്ഷയിൽ വിജയം. അംഗീകാരം ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രവർത്തന മേഖല വിപുലീകരിക്കും. സ്ഥാനക്കയറ്റമുണ്ടാകും. പുതിയ കരാർ ജോലികൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിദേശയാത്രയ്ക്ക് അനുമതി. പ്രയത്നങ്ങൾക്ക് വിജയം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ കൃഷിരീതികൾ. ജനാംഗീകാരം. ആദ്ധ്യാത്മിക ചിന്തകൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആധി ഒഴിഞ്ഞുപോകും. ജീവിത നിലവാരം മെച്ചപ്പെടും. പുണ്യതീർത്ഥയാത്ര.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സാഹസ പ്രവൃത്തികൾ ഒഴിവാക്കും. ചികിത്സാ സഹായം നൽകും. തർക്കത്തിൽ വിട്ടുവീഴ്ച.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. പ്രവർത്തന പുരോഗതി. ലാഭ വ്യവസ്ഥകൾ പാലിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഉന്നതാധികാരപദം ലഭിക്കും. സഹപാഠികളെ കാണും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. ഉത്തരവാദിത്തങ്ങൾ ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അധികൃതരുടെ പ്രത്യേക പരിഗണന. പ്രവർത്തന മേഖല പുഷ്ടിപ്പെടും. വെല്ലുവിളികളെ അതിജീവിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
യുക്തിയും സമചിത്തതയും ഉണ്ടാകും. ലക്ഷ്യപ്രാപ്തി നേടും. പ്രത്യുപകാരം ചെയ്യും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ശരിയായ പ്രവർത്തനശൈലി. മറ്റുള്ളവർക്ക് ഗുണകരമായി തീരും. സങ്കീർണ പ്രശ്നങ്ങൾക്കു പരിഹാരം.