തളിപ്പറമ്പ്: കുറ്റിക്കോലിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി തേരു കുന്നത്ത് വീട്ടിൽ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി രേഷ്മ (25) എന്നിവരാണു മരിച്ചത്. സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തിൽ കയർ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ്.വീടിന്റെ കുളിമുറിയിലാണു മൃതദേഹങ്ങൾ കണ്ടത്.
8 മാസം മുൻപാണ് ഇവർ വിവാഹിതരായത്. കുടുംബാംഗങ്ങൾ തമ്മിൽ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. കൂലിപ്പണിക്കാരനാണ് സുധീഷ്.കുറ്റിക്കോലിൽ ഒരു വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. രാവിലെ വീട്ടിലെത്തിയ സുധീഷിന്റെ സുഹൃത്താണ് മൃതദേഹങ്ങൾ കണ്ടത്.