pakru

കുഞ്ഞപ്പൻ എന്ന റോബാട്ടിനെ ആരും മറന്നു കാണില്ല. ആൻഡ്രോയി‌ഡ് കുഞ്ഞപ്പൻ എന്ന സിനിമയിൽ ഭാസ്കര പൊതുവാൾ മാത്രമല്ല അദ്ദേഹത്തിന് കൂട്ടായെത്തുന്ന റോബാേട്ടും ആരാധകരെ വല്ലാതെ ആകർഷിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂടിനൊപ്പം റോബോ‌ട്ടായി വന്ന കഥാപാത്രം ഗിന്നസ് പക്രുവാണെന്നാണ് പലരും കരുതിയത്. എന്നാൽ യഥാ‌ത്ഥ റോബോട്ടിനെ പുറത്തെത്തിച്ചിരിക്കുകയാണ് പക്രു.

'ഈ ചിത്രത്തിൽ നിന്റെ മുഖമില്ല. ശരീരം മാത്രം. കുഞ്ഞപ്പൻ എന്ന റോബോട്ടിനു വേണ്ടി നീ എടുത്ത പ്രയത്നം. പ്രിയ സൂരജ് അഭിനന്ദനങ്ങൾ" എന്നാണ് ഗിന്നസ് പക്രു ഫേസ്ബുക്കിൽ കുറിച്ചത്. മലയാള കോമഡി രംഗങ്ങളിലൂടെ എല്ലാവർക്കും പ്രിയപ്പെട്ട താരമായി മാറിയ സൂരജിന് ആശംസകൾ നേർന്നിരിക്കുകയാണ് പക്രു.

ഇതോടെ പക്രുവും സോഷ്യൽ മീഡിയിൽ താരമായി. ഒരുപാട് പേർ പോസ്റ്റിനു കമന്റുകളുമായി രംഗത്തെത്തി. 'ഒരുപാടു അഭിമാനം തോന്നുന്നു കലാകാരാ താങ്കളെ ഓർത്തു. പക്രു ചേട്ടൻ പറഞ്ഞില്ല എങ്കിൽ ഒരാളും അറിയില്ലായിരുന്നു ആ കുഞ്ഞപ്പൻ സൂരജ് ആയിരുന്നെന്ന്" എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ഈ ചിത്രത്തിൽ നിന്റെ
മുഖമില്ല .... ശരീരം മാത്രം ....കുഞ്ഞപ്പൻ" എന്ന റോബർട്ട് ന് വേണ്ടി നീ എടുത്ത പ്രയത്‌നം ....👏🏻👏🏻
പ്രിയ സൂരജ് അഭിനന്ദനങ്ങൾ💐