മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം ജനുവരി മൂന്നിന് സമാപിച്ച വാരത്തിൽ സർവകാല റെക്കാഡ് ഉയരമായ 46,115. 70 കോടി ഡോളറിലെത്തി. 368.90 കോടി ഡോളറാണ് ആ വാരത്തിൽ കൂടിയതെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 252 കോടി ഡോളറും കൂടിയിരുന്നു.
വിദേശ നാണയ ആസ്‌തി 301.30 കോടി ഡോളർ ഉയർന്ന് 42,794.90 കോടി ഡോളറായി. ഡോളറിലാണ് സൂചിപ്പിക്കുന്നതെങ്കിലും പൗണ്ട്, യെൻ, യൂറോ എന്നിവയും വിദേശ നാണയ ശേഖരത്തിലുണ്ട്. ഇവയുടെ മൂല്യം ഉയരുമ്പോഴാണ് വിദേശ നാണയ ശേഖരവുമുയരുന്നത്.
$46,115 കോടി
ജനുവരി മൂന്നിന് സമാപിച്ച വാരത്തിലെ കരുതൽ വിദേശ നാണയ ശേഖരം. ഇത് സർവകാല റെക്കാഡാണ്.
സ്വർണം
$66.6 കോടി
കരുതൽ സ്വർണശേഖരം 66.6 കോടി ഡോളർ ഉയർന്ന് 2,805.80 ഡോളറിലെത്തി.
വിദേശ കടവും
മേലോട്ട്
2019 സെപ്‌തംബറിലെ കണക്കുപ്രകാരം ഇന്ത്യയുടെ വിദേശ കടം 55,750 കോടി ഡോളർ
കഴിഞ്ഞ മാർച്ചിനേക്കാൾ 2.9 ശതമാനം കൂടുതലാണിത്
വിദേശകടം വർദ്ധിച്ചെങ്കിലും ഇന്ത്യയ്ക്ക് മികച്ച വിദേശ നാണയശേഖരം ഉള്ളതിനാൽ പ്രതിസന്ധിയില്ല.