ss

തിരുവനന്തപുരം : മിസ്റ്റർ കേരള പൊലീസ് ബോഡിബിൽഡിംഗ് മത്സരത്തിൽ തിരു​വ​ന​ന്ത​പുരം സിറ്റി ടെലി​ക്ക​മ്മ്യൂ​ണി​ക്കേ​ഷൻ വിംഗിലെ ഹവിൽദാറും നില​വിലെ ചാമ്പ്യ​നുമാ​യ റോജി.​ജെ.സി വിജയിയായി . 90 കിലോ വിഭാ​ഗ​ത്തിൽ ഒന്നാം സ്ഥാനം നേടി​യാണ് റോജി.​ജെ.സി മിസ്റ്റർ കേരള പൊലീസ് ആയ​ത്.

55 കിലോ വിഭാ​ഗ​ത്തിൽ വിജി​ത്ത്.​ആർ, 60 കിലോ വിഭാ​ഗ​ത്തിൽ പ്രശാ​ന്ത്.​സി.​കെ, 65 കിലോ വിഭാ​ഗ​ത്തിൽ അജേഷ് ഗോപി​നാ​ഥ്, 70 കിലോ വിഭാ​ഗ​ത്തിൽ ശ്രീജേഷ് കുമാർ.​വി.​കെ എന്നി​വർ ഒന്നാം സ്ഥാനം നേടി.
75 കിലോ വിഭാ​ഗ​ത്തിൽ ഡെന്നി.​കെ.പി. 80 കിലോ വിഭാ​ഗ​ത്തിൽ ലിനോർ ദാസ്.​വൈ.​എൽ 85 കിലോ വിഭാ​ഗ​ത്തിൽ ദീപു.​ഡി.​കെ എന്നി​വർ യഥാ​ക്രമം ഒന്നാം സ്ഥാനം നേടി. 90 കിലോ വിഭാ​ഗ​ത്തിൽ ലിജേ​ഷ്.​കെ.​എൻ രണ്ടാം സ്ഥാനവും 90 കിലോയ്ക്ക് മുകളിലുളള വിഭാ​ഗ​ത്തിൽ നജീ​ബ്.​കെ.​സി.​ഒന്നാം സ്ഥാനവും നേടി. മാസ്റ്റേഴ്സ് വിഭാ​ഗ​ത്തിൽ പ്രദീപ് കുമാർ ഒന്നാം സ്ഥാനം കര​സ്ഥ​മാ​ക്കി.

കനകക്കുന്നിൽ നടന്ന മത്സരം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും നടൻ ഉണ്ണിമുകുന്ദനും ചേർന്ന് ഉദ്ഘാടനം ചെയ്തു. എ.​ഡി.​ജി.പി മനോജ് എബ്ര​ഹാം, ഡി.​ഐ.ജി പി.​പ്ര​കാ​ശ്, സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീ​ഷ​ണർ കറു​പ്പ​സാ​മി.​ആർ, കെ.​എ.പി ഒന്നാം ബറ്റാ​ലി​യൻ ആംഡ് പൊലീസ് ഇൻസ്‌പെ​ക്ടർ ഐ.​എം.​വി​ജ​യൻ, നടൻ അബു സലീം എന്നി​വരും പങ്കെ​ടു​ത്തു.