parvathy-thiruvoth

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച ബോളീവുഡ് താരം അനുപം ഖേറിനെതിരെ നടി പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയിയിലൂടയാണ് പാർവതി അനുപം ഖേറിനെതിരെ രംഗത്തെത്തിയത്. രാജ്യത്ത് നടക്കുന്ന പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ പരോക്ഷമായി വിമർശിച്ചാണ് അനുപം ഖേ‍ർ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്.

ചിലർ രാജ്യത്തിന്റെ സമഗ്രതയെ തകർക്കാൻ ശ്രമിക്കുമ്പോൾ, ഇത് സംഭവിക്കാൻ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അത്തരം ഘടകങ്ങൾ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു. ഇവരാണ് ഏറ്റവും അസഹിഷ്ണുത കാണിക്കുന്നത് എന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നത്. എന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.

parvathy-thiruvoth

ഇതിനെതിരെ പാർവതി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തി. അനുപം ഖേറിന്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം 'അയ്യേ' എന്ന കമന്റോടെയാണ് പാർവതി പ്രതികരിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർവതി നേരത്തേയും രംഗത്തെത്തിയിട്ടുണ്ട്. മുംബയിൽ നടന്ന പ്രതിഷേധത്തിലും പാർവതി പങ്കെടുത്തിരുന്നു.

View this post on Instagram

जब देश के कुछ लोग देश की अखंडता को भंग करने कोशिश करें तो ये हमारा फ़र्ज़ बनता है कि हम ऐसा ना होने दें। पिछले कुछ दिनो से ऐसा ही माहोल बनाने की कोशिश की जा रही है ऐसे तत्वों द्वारा। ये वो लोग है जो सबसे ज़्यादा intolerant है। इसलिए हमें संयम, दृढ़ता और एक साथ होकर ऐसे लोगों को बताना है कि भारत हमारा देश है, हमारा अस्तित्व है और हमारी ताक़त है। हम इसे बिखरने नहीं देंगे। जय हिंद!! 🙏🇮🇳🇮🇳

A post shared by Anupam Kher (@anupampkher) on