ന്യൂഡൽഹി: രാജ്യത്തെ കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ ഇടതു അജണ്ട നടപ്പാക്കുകയാണ് എന്നാരോപിച്ച് പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസ വിദഗദ്ധർ കത്തയച്ചു..വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവിലെ അവസ്ഥയിൽ ആശങ്കയറിയിച്ചാണ് മോദിക്ക് 200 വിദ്യാഭ്യാസ വിദഗ്ദ്ധർ കത്തയച്ചത്. യൂണിവേഴ്‌സിറ്റി വി.സിമാർ അടക്കമുള്ളവരാണ് ഇടതു അരാജകത്വമാണ് കാമ്പസുകളിൽ നടക്കുന്നത് എന്നാരോപിച്ച് കത്തെഴുതിയിരിക്കുന്നത്.
മദ്ധ്യപ്രദേശിലെ ഡോ. ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ സാഗർ വി.സി ആർ.പി.തിവാരി, സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ബിഹാർ വി.സി എച്ച്.സി.എസ്. റാത്തോഡ്, ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ പായൽ മാഗോ, ഹിമാചൽ പ്രദേശ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ.സുനിൽ ഗുപ്ത എന്നിവരും കത്തെഴുതിയവരിൽപ്പെടുന്നു.
ചെറു ഇടതുഗ്രൂപ്പുകളുടെ തട്ടിപ്പ് കാരണം വിദ്യാഭ്യാസ അന്തരീക്ഷം അധഃപതിക്കുകയാണെന്ന് ജെ.എൻ.യുവിലും ജാമിയയിലും ജാവദ്പൂർ സർവകലാശാലയിലും അടുത്തിടെ നടന്ന സംഭവങ്ങൾ ഞങ്ങളെ ഭയപ്പെടുത്തുന്നു എന്ന് കത്തിൽ പറയുന്നു. വിദ്യാർത്ഥികളെ മൗലികവാദികളാക്കി മാറ്റുന്നതിലൂടെ സ്വതന്ത്രചിന്തയും ക്രിയാത്മകതയും നശിപ്പിക്കുകയാണ്. ഇത് അറിവിലേക്ക് നയിക്കുന്നതിന് പകരം വിദ്യാർത്ഥികളെ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുകയാണ്.'- കത്തില്‍ പറയുന്നു. സമരങ്ങൾ, ധർണകൾ, പണിമുടക്കുകൾ എന്നിവ ഇടത് ശക്തികേന്ദ്രങ്ങളിൽ സ്ഥരമാണെന്നും കത്തലുണ്ട്..
ദേശീപൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യത്ത് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വലിയ സമരപരമ്പരയാണ് നടന്നുവരുന്നത്. ജെ.എൻ.യുവിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന അക്രമത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയർന്നുവന്നത്. ഇതിന് പിന്നാലെയാണ് കാമ്പസുകളിലെ ഇടത് സംഘടനകളുടെ സ്വാധീനത്തിന് എതിരെ ഒരുവിഭാഗം രംഗത്ത് വന്നിരിക്കുന്നത്.