ss

ആറ്റിങ്ങൽ: ഒറ്രയ്ക്ക് താമസിച്ചിരുന്നയാളെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടവാരം ഇടയാവണം ക്ഷേത്രത്തിന് സമീപം എം.എസ്.നിവാസിൽ മോഹന (67)നെയാണ് വീട്ട് പരിസരത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച പകൽ മോഹനനെ പരിസരവാസികൾ കണ്ടിരുന്നില്ല. നേരം ഇരുട്ടിത്തുടങ്ങിയതോടെ കോഴികൾ വീട്ടിനുചുറ്റും കരഞ്ഞു കൊണ്ടോടുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ചെന്നുനോക്കിയപ്പോഴാണ് മോഹനനെ മരിച്ച നിലയിൽ കോഴിക്കൂടിന് സമീപത്ത് കണ്ടത്. കോഴികളെ പിടിക്കാൻ തെരുവ് നായ്ക്കൾ എത്താറുണ്ട്. പലതവണ കോഴികളെ ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് തടയാൻ കോഴിക്കൂടിന് ചുറ്റും വൈദ്യുതി സുരക്ഷാവേലി ഒരുക്കിയിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് നിഗമനം. ഭാര്യ​ സുനിത. മക്കൾ: അശ്വതി, ആഷിക്ക്.