balram-

തിരുവനന്തപുരം : ആലപ്പുഴ എം.പി എ.എം ആരിഫ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തന്റെ ചിത്രമുള്ള പോസ്റ്ററിന് ബെസ്റ്റ് പോസ്റ്റർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു എന്നായിരുന്നു ആരിഫ് പങ്കുവച്ച പോസ്റ്റ്. ഇതിന് പിന്നാലെ പോസ്റ്റിനെ പരിഹസിച്ച് വി.ടി ബൽറാം എംഎൽഎയും രംഗത്തെത്തി.

ദേശീയതലത്തിൽ ലഭിച്ച 1600ൽ പരം എൻട്രികളിൽ നിന്ന് പോസ്റ്റർ വിഭാഗത്തിൽ 2019ലെ മികച്ച പോസ്റ്റർ ഓഫ് ദി ഇയർ അവാർഡും 2019ലെ ഏറ്റവും മികച്ച പോസ്റ്റർ പ്രിന്റിംങ് അവാർഡും ലഭിച്ചു എന്നാണ് ആരിഫ് ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഇതിന് ബൽറാം കൊടുത്ത മറുപടി ഇങ്ങനെ.‘ഈ കെട്ട കാലത്തും കേരളത്തിന് അഭിമാനിക്കാൻ ഇതിൽപ്പരം മറ്റെന്തുണ്ട് ! ലവ് യൂ സഖാവേ..’ ബൽറാം കുറിച്ചു.