ബംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്‌റ്ര്‌വെയർ കമ്പനിയായ ഇൻഫോസിസ് നടപ്പു സാമ്പത്തിക വർഷത്തെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 4,457 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 4,019 കോടി രൂപയായിരുന്നു. ഇക്കുറി വർദ്ധന 10.9 ശതമാനം. വരുമാനം 22,629 കോടി രൂപയിൽ നിന്ന് രണ്ടു ശതമാനം ഉയർന്ന് 23,092 കോടി രൂപയായി. ഡോളർ നിരക്കിൽ വരുമാനം ഒരു ശതമാനം ഉയർന്ന് 3,243 കോടി ഡോളറിലെത്തി.
സി.ഇ.ഒ സലിൽ പരേഖ്, കമ്പനിയുടെ ലാഭം പെരുപ്പിച്ച് കാണിക്കാൻ ഇടപെടലുകൾ നടത്തിയെന്ന പരാതി അന്വേഷിച്ച ഓഡിറ്ര് കമ്മിറ്രിക്ക് അദ്ദേഹത്തിന് എതിരായ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഇൻഫോസിസ് വ്യക്തമാക്കിയിട്ടുണ്ട്.