തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള പ്രചാരണത്തിനെത്തിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയെ തടഞ്ഞു. തിരുവനന്തപുരം ആറ്റുകാൽ കല്ലിൻമൂട്ടിലാണ് സംഭവം. വീടുകളിൽ ലഘുലേഖ വിതരണം ചെയ്യാനുള്ള ശ്രമമാണ് തടഞ്ഞത്.
ഇന്ന് വൈകിട്ടോടെയാണ് അബ്ദുള്ളക്കുട്ടി വീടുകളിലേക്ക് എത്തിയത്. എന്നാൽഈ സമയം വീടുകയറി ലഘുലേഖ നൽകാനാകില്ലെന്ന് ഒരു സംഘം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് തെറ്റായി ധരിക്കരുതെന്നും ഒരു മുസ്ലിമും ഇവിടെ നിന്ന് പോകേണ്ടി വരില്ലെന്നും എ.പി.അബ്ദുള്ളക്കുട്ടി പ്രതിഷേധക്കാരോട് പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് അബ്ദുള്ളക്കുട്ടിയും സംഘവും മടങ്ങുകയായിരുന്നു.